കുമളി: സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് തേനി ജില്ലയിൽ വിനോദസഞ്ചാരികൾക്കായി അണക്കെട്ടുകളുടെ ആകാശക്കാഴ്ച ഒരുക്കി ഹെലികോപ്ടർ സവാരി തുടങ്ങി. തേനി പെരിയകുളം ബൈപാസിൽ ലക്ഷ്മിപുരത്ത് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രാജ്കുമാറിന്‍റെ മേൽനോട്ടത്തിലുള്ള ഹെഡ്ലി അഡ്വൈഞ്ചറസാണ് ഹെലികോപ്ടർ സർവിസ് തുടങ്ങിയത്. തേനി ജില്ലയിൽ മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ട്, മഞ്ഞളാർ ഡാം, ശോത്തുപാറ ഡാം, കുംഭക്കര അരുവി എന്നിങ്ങനെ അണക്കെട്ടുകളും പശ്ചിമഘട്ട മലനിരകളുടെ ആകാശക്കാഴ്ചയുമാണ് ഹെലികോപ്ടർ സവാരിയിലൂടെ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനാകുക. ദിവസം 16 തവണയാണ് സർവിസ് നടത്തുക. അഞ്ചുപേർക്കാണ് ഒരേ സമയം യാത്ര ചെയ്യാനാകുക. വിനോദസഞ്ചാരത്തിനു പുറമെ എയർ ആംബുലൻസായും വിവാഹത്തിനും അടിയന്തര ഘട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഹെലികോപ്ടർ ഉപയോഗിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ഇതേ ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് എത്തിക്കാനായത് സംഘാടകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. Cap: തേനി ജില്ലയിൽ പുതുതായി ആരംഭിച്ച ഹെലികോപ്ടർ സർവിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.