നെടുങ്കണ്ടം: കെ.എസ്.ആര്‍.ടി.സി ഡിപ്പോ നെടുങ്കണ്ടത്ത് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. നെടുങ്കണ്ടത്ത് കഴിഞ്ഞ ആറു വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിപ്പോയാണ് നിര്‍ത്താനുള്ള ശ്രമം നടക്കുന്നത്. ഡിപ്പോയോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ച ഗാരേജ് കഴിഞ്ഞ ദിവസം പൂട്ടി ജീവനക്കാരെ കട്ടപ്പനയിലേക്ക് മാറ്റി. ഗ്രാമപഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചതായിരുന്നു ഡിപ്പോയും മറ്റും. ആദ്യ രണ്ടുവര്‍ഷം ഓപറേറ്റിങ് സെന്ററിന്റെ ഓഫിസ് വാടക അസോസിയേഷനാണ് നല്‍കിയത്. ഡിപ്പോ നെടുങ്കണ്ടത്ത് നിലനിര്‍ത്തണമെന്ന് നിവേദനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. സുരേഷ്, ജയിംസ് മാത്യു, സജീവ് ആര്‍. നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.