മാങ്കുളം പഞ്ചായത്ത് ഓവർസിയറെ സ്ഥലം മാറ്റി

അടിമാലി: മാങ്കുളം പഞ്ചായത്ത് ഗ്രേഡ് ഒന്ന് ഓവർസിയർ കെ.ബി. സതീഷ് കുമാറിന് സ്ഥലം മാറ്റം. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്​ കീഴിൽ കലുകല്ലൂർ പഞ്ചായത്തിലേക്കാണ് സ്ഥലം മാറ്റം. 2020 ഒക്ടോബർ മുതൽ 20 21 ഒക്ടോബർവരെ ഒരു വർഷത്തിൽ അസി.എൻജിനീയുടെ അധിക ചുമതല വഹിച്ചിരുന്ന കാലയളവിൽ ഇ-ടെൻഡറിൽ ഗുരുതര ക്രമക്കേട്​ നടത്തിയതിനാണ് സ്ഥലം മാറ്റം. ഇതുസംബന്ധിച്ച പരാതിയിൽ ഇടുക്കി ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ നടത്തിയ അന്വഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് എൻജിനീയർ നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.