മച്ചിപ്ലാവില്‍ മുള നഴ്‌സറി പ്രവര്‍ത്തനം ആരംഭിച്ചു

അടിമാലി: ആവശ്യക്കാരിലേക്ക് മുളയിനങ്ങളുടെ തൈകള്‍ എത്തിക്കാന്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മുള നഴ്​സറി പ്രവര്‍ത്തനം ആരംഭിച്ചു. യു.എന്‍.ഡി.പിയും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ് പദ്ധതിക്ക് കീഴില്‍ വയനാട് ഉറവി‍ൻെറ സാങ്കേതിക സഹായത്തോടെയാണ് മുള നഴ്‌സറി സ്ഥാപിച്ചത്. ആനമുള, അസം മുള, ബിലാത്തി മുള, മഞ്ഞമുള, വൈറ്റ് ലീഫ് ബാംബൂ തുടങ്ങി പതിനാറോളം മുളയിനങ്ങളുടെ തൈകള്‍ നഴ്‌സറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കാര്‍മല്‍ ജ്യോതി തൊഴില്‍ പരിശീലന കേന്ദ്രത്തിലെ ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങളായ 25 ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിശീലനം നേടി പരിപാലകരായിട്ടുള്ളത്. ആവശ്യഘട്ടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും തൈകൾ ലഭ്യമാക്കുമെന്ന്​ സ്​പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബിജി പറഞ്ഞു. സ്‌പെഷല്‍ സ്‌കൂള്‍ പരിസരത്തുതന്നെയാണ് നഴ്‌സറിയും. കരകൗശല വസ്തുക്കളുടെയും വീട്ടുപകരണങ്ങളുടെയും നിര്‍മാണം, ബയോഫെന്‍സിങ്​, പാഴ്‌നിലങ്ങളുടെ പുനരുത്തേജനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്​ ഉപയോഗിക്കാവുന്ന മുള ഇനങ്ങളുടെ തൈകളും നഴ്‌സറിയിൽ ലഭ്യമാണ്. idl adi 2 mula ചിത്രം: വിവിധ ഇനം മുളന്തൈകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.