തൊടുപുഴ: ഭാരതീയ ചികിത്സ വകുപ്പ് മുഖേന ആയുഷ് മിഷന്‍ തൊടുപുഴ ബ്ലോക്കില്‍ നടപ്പാക്കുന്ന ആയുഷ്ഗ്രാം പദ്ധതി ശ്രദ്ധേയമാകുന്നു. ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മുട്ടം, മണക്കാട്, പുറപ്പുഴ, ഇടവെട്ടി, കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകളില്‍ 2016 നവംബര്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആയുര്‍വേദ ജീവിതരീതിയുടെയും യോഗയുടെയും പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസുകള്‍, യോഗ പരിശീലനം, ഔഷധ സസ്യകൃഷി പ്രചാരണം, ഉദ്യാന നിര്‍മാണം, ജീവിതശൈലീ രോഗനിയന്ത്രണം, നൂതനാശയങ്ങളുടെ ആവിഷ്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകള്‍, കോളജുകള്‍, പഞ്ചായത്തുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇതിനകം 1500ലധികം ക്ലാസുകള്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. മുട്ടം മലങ്കര ജലാശയം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാറിക പള്ളി, ജില്ല ജയില്‍, സ്കൂളുകള്‍, മുട്ടം പൊലീസ് സ്റ്റേഷന് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഔഷധ ഉദ്യാന നിര്‍മാണവും നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തിൻെറയും പ്രത്യേകത അനുസരിച്ച് ഇരുനൂറോളം ഇനം ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. മലങ്കര ജലാശയത്തോട് ചേര്‍ന്ന് രണ്ട് ഏക്കറിൽ അറുനൂറിലധികം തൈകളാണ് നട്ടുപിടിപ്പിച്ചത്. മുട്ടം ഗ്രാമപഞ്ചായത്തും എം.വി.ഐ.പിയുമായി ചേര്‍ന്നാണ് ഇതിൻെറ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. TDL Udyanam: തൊടുപുഴ ബ്ലോക്ക്തല ആയുഷ് ഗ്രാം പദ്ധതിയുടെ ഭാഗമായി മലങ്കര ജലാശയത്തോട് ചേര്‍ന്ന് തയാറാക്കിയ ഔഷധസസ്യ ഉദ്യാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.