ഏലം കർഷക സംവാദം ഇന്ന്

അടിമാലി: മേഖലയിലെ ഏലം കർഷകരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്​ സ്​പൈസസ്​ ബോർഡ്​. വിലത്തകർച്ച ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി സ്‌പൈസസ് ബോർഡ്‌ ചെയർമാൻ എ.ജി. തങ്കപ്പൻ, വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ എന്നിവർ ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂൾ എത്തും. കർഷകരുമായി സംവദിച്ച ശേഷം സ്പൈസസ് ബോർഡിന്‍റെ രാജാക്കാട്ടെ ഫീൽഡ് ഓഫിസ് സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.