കാട്ടുപോത്ത് ഫോറസ്റ്റ് വാച്ചറെ കുത്തിവീഴ്ത്തി

മറയൂർ: കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചിന്​ ഗുരുതര പരിക്കേറ്റു. മറയൂർ ഊഞ്ചാംപാറ ആദിവാസിക്കുടിയിൽ ഗാന്ധിക്കാണ് (55) പരിക്കേറ്റത്. നാട്ടിലേക്കിറങ്ങിയ അക്രമകാരിയായ കാട്ടുപോത്തിനെ വനപാലകർ വനത്തിനുള്ളിൽ മടക്കിവിടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ഗാന്ധിക്ക് കൈയിലും പിറകുവശത്തും പരിക്കുണ്ട്​. മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രാഥമികശേഷം കൂടുതൽ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണം തുടർ തുടർക്കഥയാകുന്നത്​ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്​. കഴിഞ്ഞദിവസം പള്ളനാട്ടിൽ കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കാൻ പോകുന്നതിടെ മാരിയപ്പൻ എന്ന യുവാവിനെ കാട്ടുപോത്ത് ആക്രമിച്ച്​ പരിക്കേൽപിച്ചിരുന്നു. ജനുവരി 24ന് പ്രദേശത്തുതന്നെ കൃഷിത്തോട്ടത്തിൽ താമസിച്ചിരുന്ന മംഗളംപാറ സ്വദേശി ദുരൈരാജ് കാട്ടുപോത്ത് ആക്രമണത്തിൽപ്പെട്ട് സംഭവസ്ഥലത്ത്​ തന്നെ മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ്​ അധികൃതർ സ്ഥത്തെത്തി കാട്ടു​പോത്തിനെ വനത്തിനുള്ളിലേക്ക്​ കടത്തിവിടാനുള്ള നടപടി സ്വീകരിക്കുമെന്ന്​ അധികൃതർ പറഞ്ഞു. TDL KATTUPOTHU മറയൂർ പള്ളനാട്ടിൽ ​​​റോഡിൽ നിൽക്കുന്ന കാട്ടു​പോത്ത്​ TDL VATCHER കാട്ടുപോത്ത് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫോറസ്റ്റ് വാച്ചർ ഗാന്ധി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.