-കോവിഡ് കാല അടച്ചിടലിനെ തുടര്‍ന്നാണ് സർവിസ് നിലച്ചത് അടിമാലി: വൈകീട്ട് ആറിനുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് യാത്രക്കാരെ വലക്കുന്നു. മുമ്പ് ബൈസണ്‍വാലിയും മാങ്കുളവുമടക്കം മേഖലകളിലേക്ക് വൈകീട്ട് ഏഴരവരെ ബസ് സർവിസ് നടത്തിയിരുന്നു. കോവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഇവ നിലക്കുകയും ആറ് മണിക്കുശേഷം യാത്ര ദുഷ്കരമാവുകയും ചെയ്തു. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന മറ്റ് ചിലയിടങ്ങളിലേക്കും സമാന രീതിയില്‍ യാത്രക്ലേശം നേരിടുന്നുണ്ട്. നിലച്ച സർവിസുകള്‍ പുനരാരംഭിക്കുകയോ യാത്രക്ലേശം രൂക്ഷമായ ഇടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളും അയല്‍ജില്ലകളിലേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്നവരുമൊക്കെയാണ് ആറിനുശേഷം ഏറെ ദുരിതമനുഭവിക്കുന്നത്. ആറ് മണിക്കുശേഷം അടിമാലിയില്‍നിന്ന് ഉള്‍മേഖലകളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും സ്വകാര്യ വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ്. idl adi 2 bus ചിത്രം: അടിമാലി ബസ് സ്റ്റാന്‍ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.