സുരക്ഷ വിലയിരുത്തലിന്‍റെ ഭാഗമായി പൊലീസ്​ മോക്ഡ്രില്‍

തൊടുപുഴ: നഗരത്തിൽ പൊലീസിന്‍റെ സുരക്ഷ വിലയിരുത്തലിന്‍റെ ഭാഗമായി മോക്ഡ്രില്‍ നടത്തി. ശനിയാഴ്ച രാവിലെ മുതലാണ് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും മോക്ഡ്രില്‍ നടത്തിയത്. ഇതിന്‍റെ ഭാഗമായി അതത് സ്‌റ്റേഷന്‍ പരിധിയിലെ റോഡുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനയും നടത്തി. പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ റോഡുകളിലും പൊലീസ് നിരീക്ഷണവും പരിശോധനകളും നടത്തി. പൊലീസ് സേനയുടെ സുരക്ഷ പരിശോധന ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷ വീഴ്ച്കളും പിഴവും കണ്ടെത്തുന്നതിനും കൂടിയായിരുന്നു മോക്ഡ്രില്‍. ​TDL POLICE ​തൊടുപുഴ നഗരത്തിൽ മോക്ഡ്രില്ലിന്‍റെ ഭാഗമായി നടന്ന പൊലീസ്​ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.