എം.എം. മണി മന്ത്രിയായിരുന്നകാലത്തെ എല്ലാ കരാറുകളിലും വൻ അഴിമതി -സി.പി. മാത്യു

മുന്നാർ: എം.എം. മണി വൈദ്യുതിമന്ത്രി ആയിരുന്ന കാലത്ത് ഇടുക്കി ജില്ലയിൽ വൈദ്യുതി ബോർഡിൽ നടന്ന എല്ലാ അഴിമതികളും സിറ്റിങ്​ ജഡ്​ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു. ഹൈഡൽ ടൂറിസം വകുപ്പിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് മൂന്നാറിൽ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസങ്ങൾക്കുമുമ്പേ കോൺഗ്രസ് ചൂണ്ടിക്കാട്ടിയ അഴിമതിയാണ് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക് ഇപ്പോൾ സമ്മതിച്ചതെന്ന് സി.പി. മാത്യു പറഞ്ഞു. എം.എം. മണിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മൂന്നാർ ഹെഡ് വർക്സിനോടനുബന്ധിച്ചുള്ള കോടികൾ വിലമതിക്കുന്ന സ്ഥലം സി.പി.എം നിയന്ത്രിത മൂന്നാർ സഹകരണ സംഘത്തിന് പാട്ടത്തിന് നൽകിയത്. ഈ ഇടപാടിൽ അഴിമതിയുണ്ടെന്ന് യു.ഡി.എഫ് അന്നേ ആരോപിച്ചിരുന്നു. ഇതിനിടെ റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ സാക്ഷ്യപത്രം കൂടാതെ അവിടെ അമ്യൂസ്​മൻെറ് പാർക്ക് നിർമിക്കുകയും ചെയ്തു. നിർമാണ നിരോധനം നിലവിലുള്ള കെ.ഡി.എച്ച് വില്ലേജിൽ സി.പി.എം നിയന്ത്രിത സൊസൈറ്റി എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ്​ അമ്യൂസ്മൻെറ് പാർക്ക് കെട്ടി ഉയർത്തിയത്. കെ.പി.സി.സി സെക്രട്ടറി റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മുൻ എം.എൽ.എ എ.കെ. മണി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ മുകേഷ് മോഹൻ, അനിൽ കനകൻ, കെ.എസ്. അരുൺ, എം.എ. അൻസാരി, ഡി. കുമാർ, ജി. മുനിയാണ്ടി, ബിജോ മാണി, കെ. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ചിത്രം 1 മൂന്നാറിൽ യൂത്ത് കോൺഗ്രസ് മാർച്ച് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.