വന്യജീവി ആക്രമണം: പ്രക്ഷോഭം ആരംഭിക്കും

കട്ടപ്പന: ജില്ലയിലെ വന്യജീവി ആക്രമണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക യൂനിയൻ (എം) ജില്ല പ്രസിഡന്‍റ്​ ബിജു ഐക്കര, സംസ്ഥാന കമ്മിറ്റി അംഗം സിബി കിഴക്കേമുറി, മീഡിയ സെൽ ജില്ല കൺവീനർ ജിജോ പഴയചിറ എന്നിവർ പറഞ്ഞു. വന്യജീവി ആക്രമണം ജില്ലയിൽ രൂക്ഷമാകുമ്പോഴും ഈ വിഷയത്തിൽ ഇടപെടേണ്ട കേന്ദ്രസർക്കാർ നോക്കുകുത്തിയാകുകയാണ്. 22ന് രാവിലെ 10ന് ഇടുക്കി വൈൽഡ്‌ ലൈഫ് വാർഡന്‍റെ ഓഫിസിലേക്ക് കർഷക മാർച്ചും പ്രതിഷേധ ധർണയും നടത്തും. കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതി അംഗം പ്രഫ.കെ.ഐ. ആന്‍റണി സമരം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.