കൊക്കയിലേക്ക്​ കാർ മറിഞ്ഞ്​ അപകടം

ചെറുതോണി: അടയാളക്കല്ല് മലമുകളിൽനിന്ന്​ നൂറ്​ അടിയിലേറെ താഴ്ചയിലുള്ള കൊക്കയിലേക്ക്​ കാർ മറിഞ്ഞു. യാത്രക്കാരൻ ഇടിഞ്ഞമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ ഉദയഗിരി സ്വദേശി നെല്ലിക്കാമണ്ണിൽ മാത്യു ജോസഫ് (36) അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നു. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിനാണ് സംഭവം. വിദ്യാർഥികളുടെ ഭവനസന്ദർശനത്തിനുശേഷം കാറിൽ വരുകയായിരുന്നു മാത്യു. കൊച്ചു കാമാക്ഷി അടയാളക്കല്ല് ക്ഷേത്രത്തിന് സമീപത്തുള്ള കൊടും വളവിൽനിന്ന്​ നിയന്ത്രണം നഷ്ടപ്പെട്ട് കാർ കൊക്കയിലേക്ക്​ മറിയുകയായിരുന്നു. റോഡിന് നടുവിൽനിന്ന പട്ടിക്കുട്ടിയെ രക്ഷിക്കുവാൻ കാർ വശത്തേക്ക്​ വെട്ടിച്ചപ്പോൾ തകർന്ന കലുങ്കിനിടയിലൂടെ കൊക്കയിൽ പതിക്കുകയായിരുന്നെന്ന് മാത്യു പറഞ്ഞു. ചെങ്കുത്തായ ഇറക്കവും കൊടും വളവുകളുമുള്ള അടയാളക്കല്ല് റോഡിൽ സംരക്ഷണവേലി ഇല്ലാത്തതും അപകടത്തിന്​ കാരണമായി. ​ ​TDL CAR ACCIDENT താഴ്ചയിലേക്കുമറിഞ്ഞ കാർ പുറത്താക്കി തൊടുപുഴ: അച്ചടക്കലംഘനം നടത്തിയതിനെ തുടർന്ന്​ കെ.എസ്​. സുധീറിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി എസ്​.ഡി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി എം.ബി. അഫ്സൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.