താലൂക്ക് ആശുപത്രി റോഡ്​ പുനരുദ്ധാരണം തുടങ്ങി

പീരുമേട്: ദേശീയപാതയിൽനിന്ന് താലൂക്ക്​ ആശുപത്രിയിലേക്കുള്ള റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർണമായും തകർന്ന റോഡിലൂടെ യാത്ര ക്ലേശകരമായിരുന്നു. ആബുലൻസുകളും രോഗികളുമായി വരുന്ന മറ്റ് വാഹനങ്ങളും കുഴികളിൽ വീഴുന്നത് യാത്രക്ക് തടസ്സം സൃഷ്​ടിച്ചു. റോഡിൽ ടാറിങ്ങിന് പകരം ഇന്‍റർലോക്ക് ചെയ്താണ് നവീകരിക്കുന്നത്. ഇതോടൊപ്പം ഇരുവശങളും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അഴുത ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. ചിത്രവിവരണം idl_ pmd - 1 ആശുപത്രി റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.