മൂലമറ്റം: വനം വകുപ്പിന്‍റെ തടസ്സത്തെത്തുടർന്ന് പതിപ്പള്ളി മേമ്മുട്ടം വഴി ഉളുപ്പൂണി റോഡിന്‍റെ നിർമാണം മുടങ്ങി. റോഡിന് ഇരുവശത്തും ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് പൊളിഞ്ഞുപോകുന്നതിന് സാധ്യതയേറെയാണ്. പക്ഷേ ഓട നിർമാണത്തിന് വനം വകുപ്പ് തടസ്സം നിൽക്കുന്നെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കോൺക്രീറ്റിന്‍റെ അടിവശത്തെ മണ്ണ് ഒലിച്ചുപോയി റോഡ് തകരാറിലായിരുന്നു. ഒട്ടേറെ തടസ്സങ്ങളുണ്ടായ ഈ റോഡിന്‍റെ നിർമാണത്തിന് കോടതി വഴി കേസുകൾക്കുശേഷമാണ് നിർമാണം തുടങ്ങാനായത്. എന്നാൽ, ഇപ്പോൾ റോഡിന്‍റെ മുന്നോട്ടുള്ള നിർമാണ ജോലി തടസ്സപ്പെട്ടിരിക്കുകയാണ്. ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് തകർന്നുപോകുമെന്നാണ് വിദഗ്ധർ പറയുന്നത്. tdl mltm 2 കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കോൺക്രീറ്റിന്‍റെ അടിവശത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.