കട്ടപ്പന: ഏലം വിലയിടിവ് തടയുക, കർഷകരെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സി.ഐ.ടി.യുവിന്‍റെയും കേരള കർഷകസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കർഷകരും തൊഴിലാളികളും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. ഏലക്കക്ക് കിലോഗ്രാമിന് 1500 രൂപ തറവില നിശ്ചയിക്കുക, കേന്ദ്ര വാണിജ്യ മന്ത്രാലയവും കേന്ദ്രസർക്കാറും വിലയിടിവ് നേരിടാൻ കാര്യക്ഷമമായി ഇടപെടുക, വളം, കീടനാശിനി ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി കർഷകസംഘം ജില്ല പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വി.കെ. സോമൻ അധ്യക്ഷത വഹിച്ചു. ടോമി ജോർജ്, എം.സി. ബിജു, കെ.പി. സുമോദ്, ജിബിൻ മാത്യു എന്നിവർ സംസാരിച്ചു. കാഞ്ചിയാറിൽ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം വി.ആർ. സജി ഉദ്ഘാടനം ചെയ്തു. കെ.എൻ. ബിനു അധ്യക്ഷത വഹിച്ചു. കെ.സി. ബിജു സംസാരിച്ചു. ഇരട്ടയാറിൽ കർഷകസംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ജോയി ജോർജ് അധ്യക്ഷത വഹിച്ചു. പി.ബി. ഷാജി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.