വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

മൂലമറ്റം: ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. പെരുമ്പള്ളിച്ചിറ കറുക സ്‌കൂളിന് സമീപം പുതിയകുന്നേൽ സ്​റ്റെപ്പപ്പ് സുധീർ എന്ന സുധീറാണ്​ (38) പിടിയിലായത്. ഡിസംബർ 15ന് ഉച്ചക്ക് പുളിക്കൽ ഫീലിപ്പോസി‍ൻെറ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലാണ്​ അറസ്റ്റ്​. മൂന്നുവർഷം മുമ്പ്​ പീലിപ്പോസ്​ മരിച്ചശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പറമ്പ് തെളിക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്നവിവരം അറിയുന്നത്. കുളമാവ് പൊലീസ്​ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി സംശയിക്കുന്നതായി പറഞ്ഞു. വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ കിടക്കയുടെ അടിയിൽ ഇരുന്ന താക്കോൽ എടുത്ത് അലമാരയും മറ്റ് മുറികളും തുറന്ന്​ പരിശോധിച്ചു. തുണികളും രേഖകളും വാരിവലിച്ച് നിലത്തിട്ടു. കപ്പ വാട്ടാൻ ഉപയോഗിക്കുന്ന രണ്ട്​ വലിയ ചെമ്പുകൾ, കുക്കറുകൾ, അലൂമിനിയം പാത്രങ്ങൾ തുടങ്ങി നിരവധി സാധന സാമ​ഗ്രികൾ മോഷണം പോയിരുന്നു. കുളമാവ് എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ സലിം എ.എസ്.ഐമാരായ അജിത്, ബിജു, ഷംസ് എന്നിവർ ചേർന്നാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്​. ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കേസിൽ മറ്റ് രണ്ട് പ്രതികളെകൂടി കിട്ടാനുണ്ട്. കാറും കസ്റ്റഡിൽ എടുത്തു. tdl mltm4 ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി സുധീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.