തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദിനെയും അംഗങ്ങളെയും പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ കയറി ആക്രമിച്ച സംഭവത്തിൽ വനിത ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് അത്യന്തം നിരുത്തരവാദപരവും ദുരുദ്ദേശപ്രേരിതവുമായാണ് പ്രവർത്തിച്ചത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് വനിത ലീഗ് നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മങ്ങാട്ടുകവലയില്‍ വനിത പ്രതിഷേധസംഗമം സംഘടിപ്പിക്കും. വനിത ലീഗ് ജില്ല പ്രസിഡൻറ് ഷാനിത അലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷഹന ജാഫര്‍, ട്രഷറര്‍ ബീമ അനസ് എന്നിവർ സംസാരിച്ചു. ---------- പെയിേൻറഴ്സ് വെൽഫയർ അസോ. സമ്മേളനം തൊടുപുഴ: കേരള പെയിേൻറഴ്സ് വെൽെഫയർ അസോസിയേഷൻ തൊടുപുഴ താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ ബിജു പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല താലൂക്ക് കോഓഡിനേറ്റർ ടി. സുനിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നിഖിൽ ശിവൻ (പ്രസി.), സാഗർ സൈമൺ (സെക്ര.), ലിേൻറാ ആബേൽ (വൈ.പ്രസി.), സനൽ ചന്ദ്രൻ (ജോ.സെക്ര.), ടി.എം. സിജോ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.