അടിമാലി പഞ്ചായത്തില്‍ ഭരണപ്രതിസന്ധി

അടിമാലി: ഭരണകക്ഷിയിലെ ചില അംഗങ്ങളും ജീവനക്കാരും തമ്മിൽ തര്‍ക്കം രൂപപ്പെട്ടതോടെ എല്‍.ഡി.എഫ് ഭരിക്കുന്ന . ഒരാഴ്ച മുമ്പ്​ അസി. സെക്രട്ടറി അവധിയില്‍ പ്രവേശിക്കുകയും പിന്നീട് സ്ഥലംമാറ്റം വാങ്ങി​േപ്പാകുകയും ചെയ്തിനു പിന്നാലെ സെക്രട്ടറി അവധിക്ക് അപേക്ഷ നല്‍കി. അടിയന്തരമായി നടപ്പാക്കേണ്ട പല പദ്ധതികളും ചില ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് മുടങ്ങുകയാണെന്ന്​ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. വെള്ളിയാഴ്ച പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രധാനപ്പെട്ട പല പദ്ധതികളും ചര്‍ച്ചക്ക് എടുക്കേണ്ടിയിരുന്നെങ്കിലും പ്രസിഡൻറ്​ ഉച്ചക്കുശേഷം ഹാജരായില്ല. ഇതോടെ യോഗം മുടങ്ങി. ഭരണകക്ഷിയിലെ ഒരംഗവുമായി വാദ പ്രതിവാദങ്ങളെ തുടർന്നാണ്​ സെക്രട്ടറി മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയത്​. ലൈഫ് ഭവനപദ്ധതിയില്‍ പഞ്ചായത്തില്‍ ലഭിച്ച 3,000 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി ഈമാസം 30ന് മുമ്പ്​ റിപ്പോര്‍ട്ട് നല്‍കണം എന്നിരിക്കെ ഇതു സംബന്ധിച്ച ചര്‍ച്ചയും നടന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.