ജമാഅത്തെ ഇസ്​ലാമി കാമ്പയിൻ: ജില്ലതല ഉദ്​ഘാടനം നാളെ

തൊടുപുഴ: 'ഇസ്​ലാം: ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ' പ്രമേയത്തിൽ ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയി​ൻെറ ജില്ലതല ഉദ്​ഘാടനം ശനിയാഴ്​ച തൊടുപുഴ കുമ്പംകല്ല്​ മരവെട്ടിക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക്​​ രണ്ടിന്​​ സംസ്ഥാന സെക്രട്ടറി സമദ്​ കുന്നക്കാവ്​ ഉദ്​ഘാടനം നിർവഹിക്കും. ജില്ല പ്രസിഡൻറ് എം.എം. ഷാജഹാൻ നദ്​വി അധ്യക്ഷത വഹിക്കും. ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, ദക്ഷിണ കേരള ജംയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബു ഹംദ ഷഹീർ മൗലവി, ജമാഅത്തെ ഇസ്​ലാമി ജില്ല വൈസ്​ പ്രസിഡൻറ്​ പി.പി. കാസിം മൗലവി, സെക്രട്ടറി ഇ.എം. അബ്​ദുൽ കരീം, മുസ്​ലിം ലീഗ്​ ജില്ല ​ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്​, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ കെ.എസ്.​ സുബൈർ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.