ചിന്നമ്മ കൊലക്കേസ്‌: ഭർത്താവിനെ ചോദ്യം ചെയ്​ത്​ ക്രൈംബ്രാഞ്ച്

കട്ടപ്പന: കൊച്ചുതോവളയിൽ ചിന്നമ്മ എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളെ വ്യാഴാഴ്​ച ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്​.പി യു.വി. കുര്യാക്കോസി​ൻെറ മേൽനോട്ടത്തിൽ സി.ഐ ടി.എ. യൂനുസി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സംഘം വ്യാഴാഴ്​ച കൊച്ചുതോവളയിൽ ചിന്നമ്മ കൊല്ലപ്പെട്ട വീട്ടിലെത്തി വീടും പരിസരവും നിരീക്ഷണം നടത്തി. ഭർത്താവ് ജോർജ്, ബന്ധുക്കൾ, മരണം നടന്ന ശേഷം ആദ്യം വീട്ടിൽ എത്തിയ അയൽവാസി, ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരണവിവരം അറിഞ്ഞു ആദ്യം വീട്ടിലെത്തിയ അയൽവാസി നിർണായക സാക്ഷിയാണ്. കേസിൽ ബന്ധുക്കളുടെ ഭാഗത്തുനിന്ന് പരാതി ഉണ്ടാകാത്തത് സംശയം ഉളവാക്കുന്നതാണെന്ന് ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ മൊഴി നൽകി. കേസ് ഫയൽ വിശദമായി പഠിച്ചശേഷം അന്വേഷണം ശക്തമാക്കുമെന്ന് സി.ഐ പറഞ്ഞു. കൊച്ചുതോവള കൊച്ചുപുരക്കൽ താഴത്ത് ചിന്നമ്മയെ (60) 2021 ഏപ്രിൽ എട്ടിനു പുലർച്ച വീടി​ൻെറ താഴത്തെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്​റ്റ്​മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയതെന്ന്​ വ്യക്തമായത്. ആക്​ഷൻ കൗൺസിലി​ൻെറ ഇടപെടലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ ഇടയാക്കിയത്. ഫോട്ടോ: ചിന്നമ്മ കൊലക്കേസിൽ ക്രൈംബ്രാഞ്ച് സി.ഐ ടി.എ. യൂനുസി​ൻെറ നേതൃത്വത്തിലുള്ള സംഘം ആക്​ഷൻ കൗൺസിൽ ഭാരവാഹികളിൽനിന്ന് വിവരങ്ങൾ തേടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.