കെ.എസ്.ഇ.ബി ലൈൻമാന്​ സസ്പെൻഷൻ

കട്ടപ്പന: വീട്ടമ്മയെയും മക്കളെയും ശല്യ​പ്പെടുത്തിയ സംഭവത്തിൽ കെ.എസ്.ഇ.ബി ലൈൻമാന്​ സസ്​പെൻഷൻ. വണ്ടൻമേട് ഇലക്ട്രിക്കൽ സെക്​ഷനിലെ ലൈൻമാൻ ബിനോയ് ജോസിനെയാണ്​ കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അന്വേഷണ വിധേയമായി സസ്പെൻഡ്​ ചെയ്​തത്​. ഒക്​ടോബർ ആറിനാണ്​ കേസിനാസ്​പദമായ സംഭവം. രാത്രി മദ്യപിച്ച് സെഷൻ ഓഫിസിന് സമീപമുള്ള വീട്ടിലെ വീട്ടമ്മയെയും മക്കളെയും ശല്യപ്പെടുത്തിയെന്നും കതക് തകർത്ത് വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നുമാണ്​ പരാതി. കട്ടപ്പന ഇലക്ട്രിക്കൽ സബ്​ ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.