ആരോപണം അടിസ്ഥാനരഹിതമെന്ന്‌

കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്‌ ഭരണസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡൻറായിരിക്കെ ആൻറണി കുഴിക്കാട്ട്‌ നടത്തിയ അഴിമതി ഈ ഭരണസമിതി പുറത്തുകൊണ്ടുവന്നിരുന്നു. ഇത്‌ മൂടിവെക്കാനാണ്‌ അടിസ്ഥാനരഹിത ആരോപണമുന്നയിക്കുന്നത്‌. പഞ്ചായത്തിൽ വികസനമില്ലെന്നത്‌ വാസ്​തവമല്ല. ലഭ്യമായ തുക ഉപയോഗിച്ച്‌ വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ പി. കെ. രാമചന്ദ്രൻ, അന്നക്കുട്ടി വർഗീസ്‌, ബിന്ദു അനിൽകുമാർ, പി.ടി. മാത്യു, ആശ സുകുമാർ, അമ്മിണി ഗോപാലകൃഷ്‌ണൻ, പി.കെ. രാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.