അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍ പാലത്തിലെ കുഴിയടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കുഴിയടക്കാൻ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പാലത്തിലെ കുഴിയില്‍ ചേമ്പുനട്ട് പ്രതിഷേധിച്ചു. പാലവും റോഡും ചേരുന്ന ഭാഗത്ത് കോണ്‍ക്രീറ്റളകി ഇരുമ്പുകമ്പികള്‍ പുറത്തുവരുകയും കുഴി രൂപം കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. നാളുകള്‍ക്ക് മുമ്പ് ഇതേ പാലത്തില്‍ മറ്റൊരു കുഴി രൂപപ്പെടുകയും പരാതി ഉയര്‍ന്നതോടെ അടക്കുകയും ചെയ്തിരുന്നു. മഴ പെയ്താല്‍ പാലത്തില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരം മണല്‍വന്നടിഞ്ഞ് ചിലയിടങ്ങളില്‍ അടഞ്ഞുപോയിട്ടുണ്ട്. പലപ്പോഴും മഴപെയ്യുന്ന സമയങ്ങളില്‍ പാലത്തിന് മുകളില്‍ വലിയ വെള്ളക്കെട്ടുണ്ടാവുക പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളം കെട്ടിക്കിടക്കുക കൂടി ചെയ്താല്‍ ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ള കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രികര്‍ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. പാലത്തിൻെറ ഇരുഭാഗത്തെയും കുഴിയും ചെറു വിടവുകളും നികത്തി യാത്ര അപകടരഹിതമാക്കണമെന്നാണ് ആവശ്യം. idl adi 1 brige ചിത്രം: പാലത്തിലെ കുഴിയിൽ നാട്ടുകാർ ചേമ്പുനട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.