നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ കാര്‍ നിയന്ത്രണംവിട്ട്്് പാലത്തില്‍നിന്ന് ആറ്റിലേക്ക്്് മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേരെ പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എഴുകുംവയല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. മുണ്ടിയെരുമയിലെ ഓട്ടോ തൊഴിലാളികളുടെ സമയോചിത ഇടപെടലിലാണ് ദുരന്തം ഒഴിവായത്. മുണ്ടിയെരുമ ടൗണില്‍നിന്ന് കോമ്പയാറിനുപോകുന്ന റൂട്ടിലെ പാലത്തില്‍നിന്നാണ് കാര്‍ നിയന്ത്രണംവിട്ട് ആറ്റിലേക്ക് മറിഞ്ഞത്. കോമ്പയാര്‍ റോഡിലെ പാലം കടന്ന്് കായംകുളംപടി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം. പാലത്തിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ഓടിയെത്തിയത്. വാഹനം തലകീഴായി വെള്ളത്തില്‍ മുങ്ങിയതോടെ ഓട്ടോ തൊഴിലാളികളായ സലാം, മോനിച്ചന്‍, ഷാജി, മുണ്ടിയെരുമയിലെ ലോട്ടറി വില്‍പനക്കാരൻ അഭിലാഷ് എന്നിവര്‍ പുഴയിലേക്ക് എടുത്തുചാടി. ഡോറിനിടയിലൂടെ രണ്ടുപേരെ പുറത്തേക്ക് വലിച്ചെടുത്തു. പിന്നീട് കാറിൻെറ പിന്നിലെ ഡോര്‍ വലിച്ച് തുറന്ന് രണ്ടുപേരെക്കൂടി പുറത്തെടുക്കുകയായിരുന്നു. ഉടന്‍ അതുവഴിയെത്തിയ വാഹനത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. idl ndk അപകടത്തില്‍പെട്ട കാര്‍ വെള്ളത്തില്‍ താഴ്ന്നനിലയിൽ idl ndk ആറ്റിലേക്ക് പതിച്ച കാര്‍ കരയിലേക്ക് കയറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.