തൊടുപുഴ: നഗരസഭയിലെ കരട് മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ ബുധനാഴ്ച അടിയന്തര കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്ന് വൈസ് ചെയർപേഴ്സൻ ജെസി ജോണി അറിയിച്ചു. വിഷയം തദ്ദേശ സ്വയംഭരണ മന്ത്രിയെ നേരിട്ട് ധരിപ്പിക്കുകയും മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ച സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ മന്ത്രിയിൽനിന്ന് ഉറപ്പു ലഭിച്ചതായി വൈസ് ചെയർമാൻ പറഞ്ഞു. നഗരസഭയുടെ ഭാഗത്തുനിന്ന് തുടർനടപടി സ്വീകരിക്കുന്നതിന് നടന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് വിശദ ചർച്ചകൾ നടത്താനും ആവശ്യമായവർക്ക് കൂടുതൽ ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൗൺസിൽ ഹാളിൽ ബുധനാഴ്ച ൈവകീട്ട് മൂന്നിനാണ് യോഗം. തീയതി നീട്ടണം -പി.ജെ. ജോസഫ് തൊടുപുഴ: നഗരത്തിലെ മാസ്റ്റർപ്ലാനിലെ ആക്ഷേപം സമർപ്പിക്കാനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദനെ നേരിൽകണ്ട് അഭ്യർഥിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ. തൊടുപുഴ പ്രദേശത്തെ ജനങ്ങൾക്ക് പല നിർദേശങ്ങളോടും വിയോജിപ്പുണ്ട്. പല പദ്ധതികളും പ്രായോഗികമല്ലാത്തതാണ്. മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് സംബന്ധിച്ച് വ്യക്തതയില്ല. മാസ്റ്റർപ്ലാനിെല പദ്ധതികൾക്ക് വിഭാവനം ചെയ്തിട്ടുള്ള ഭൂമി ദീർഘനാളത്തേക്ക് മരവിക്കപ്പെടുമെന്നുള്ള ആശങ്ക ജനങ്ങൾക്കുണ്ട്. വികസനപ്രവർത്തനങ്ങൾ സ്തംഭിക്കുന്ന നിലയിൽ മാസ്റ്റർപ്ലാൻ പരിണമിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. അതുകൊണ്ട് ആക്ഷേപം സമർപ്പിക്കാനുള്ള തീയതി നീട്ടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ചെയർമാൻെറ പ്രസ്താവന ദൗർഭാഗ്യകരം -മർച്ചൻറ് അസോ. തൊടുപുഴ: നഗരസഭയുടെ ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭ ചെയർമാൻെറ പ്രസ്താവന ദൗർഭാഗ്യകരമെന്ന് തൊടുപുഴ മർച്ചൻറ് അസോസിയേഷൻ. കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ തൊടുപുഴ നഗരത്തിലെ വിവിധ സംഘടന ഭാരവാഹികളും ജനങ്ങളും ചോദിച്ച ഒരു ചോദ്യത്തിനുപോലും കൃത്യമായ ഉത്തരം നൽകാനോ അവരുടെ സംശയങ്ങൾ നീക്കുന്നതിനോ ടൗൺ പ്ലാനർക്കോ മുനിസിപ്പൽ ചെയർമാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ ജനങ്ങളുടെ ആശങ്ക തികച്ചും ന്യായമാണ്. തൊടുപുഴ നഗരത്തിലെ ജനങ്ങൾക്ക് ഇതുവരെയും ടൗൺ പ്ലാനിങ്ങിനെ പറ്റി കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതിനാൽതന്നെ ഓരോ വാർഡ് അടിസ്ഥാനത്തിൽ പദ്ധതി വിശദീകരിക്കാനും അവരുടെ ആശങ്കകൾ അറിയിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിലിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറുമാരായ സാലി എസ്. മുഹമ്മദ്, അജീവ്, ടോമി സെബാസ്റ്റ്യൻ, ജോയൻറ് സെക്രട്ടറിമാരായ ഷറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.