തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡില്‍ നിര്‍മാണത്തിലിരിക്കുന്ന മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിൻെറ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍വീണ് യുവാവിന് ഗുരുതര പരിക്ക്. പട്ടയംകവല ഞാലിക്കുഴിയില്‍ അനസിനാണ് (42) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഒന്നരയാള്‍ താഴ്ചയുള്ള കുഴിയിലാണ് വീണത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.എ. ജാഫര്‍ ഖാന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ടി.കെ. വിവേക് എന്നിവര്‍ കുഴിയിലിറങ്ങി നെറ്റ് ഉപയോഗിച്ച് രക്തം വാര്‍ന്ന് അവശനായ അനസിനെ കരക്കുകയറ്റി. ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. TDD FAIREFORS കുഴിയിൽവീണ അനസിനെ ഫയർഫോഴ്സ് രഷിക്കുന്നു യുവാവിനെ മര്‍ദിച്ച സംഭവം: എക്‌സൈസുകാര്‍ക്കെതിരെ കേസ് തൊടുപുഴ: ലഹരികടത്ത് സംഘമെന്ന് തെറ്റിദ്ധരിച്ച് ആളുമാറി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് എക്‌സൈസുകാര്‍ക്കെതിരെ കേസ്. തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന എക്സൈസിൻെറ പരാതിയില്‍ 20 നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു. തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.