ബസി​െൻറ ടയർ ഊരിത്തെറിച്ചു

ബസി​ൻെറ ടയർ ഊരിത്തെറിച്ചു പീരുമേട്: സ്വകാര്യ ബസി​ൻെറ ടയർ ഓട്ടത്തിനിടയിൽ തെറിച്ചു. കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാറിന് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബസ്​ മറിയാതിരുന്നത്​ രക്ഷയായി. കോട്ടയത്തുനിന്ന് നെടുങ്കണ്ടത്തേക്ക്​ പോയ ബസി​ൻെറ മുന്നിലെ ടയറാണ് തെറിച്ചത്​. ടയർ നഷ്​ടപ്പെട്ട ബസി​ൻെറ മുൻഭാഗം റോഡിൽ ഉരഞ്ഞ് നിൽക്കുകയും ഡ്രൈവറുടെ നിയന്ത്രണത്തിലാകുകയും ചെയ്​തതിനാൽ അപകടം ഒഴിവായി. ഉരുണ്ടുപോയ ടയർ പിന്നീട് കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.