തൊടുപുഴ: വെളിച്ചെണ്ണയിൽ മായം കലർത്തുന്നുവെന്ന പരാതിയെത്തുടർന്ന് തൊടുപുഴയിൽ പത്തോളം സ്ഥാപനങ്ങളിൽ പരിശോധന. അഞ്ച് സ്ഥാപനങ്ങളിൽനിന്ന് വെളിച്ചെണ്ണയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. മായം കണ്ടെത്തിയാൽ സ്ഥാപന ഉടമക്ക് തടവുശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ചുമത്തുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു. വെളിച്ചെണ്ണയിൽ മറ്റു സസ്യ എണ്ണകളോ മിനറൽ ഓയിലുകളോ ചേർക്കുന്നത് കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണർ കെ.പി. രമേഷ് അറിയിച്ചു. പരിശോധനക്ക് ഓഫിസർ എം.എൻ. ഷംസിയ നേതൃത്വം നൽകി. --------------- TDL PARISHODANA തൊടുപുഴയിൽ വെളിച്ചെണ്ണ വിൽപന നടത്തുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിൻെറ നേതൃത്വത്തിൽ നടന്ന പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.