അടിയന്തര ധനസഹായം വിതരണം ചെയ്യണം -എം.പി

നെടുങ്കണ്ടം: നീർച്ചാലുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനും മണല്‍ വാരി, ആഴം വർധിപ്പിക്കുന്നതിനും ജലവിഭവ വകുപ്പ് തയാറാവണമെന്ന്്് ഡീന്‍ കുര്യാക്കോസ് എം.പി. പ്രകൃതിക്ഷോഭത്തില്‍ നാശനഷളടം സംഭവിച്ച നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകൾ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്​ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. 2018ലെ പ്രളയകാലത്ത് നഷ്​ടം സംഭവിച്ചവര്‍ക്ക് ഇപ്പോഴും സഹായം വിതരണം ചെയ്യാനുണ്ട്. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലം, പാമ്പുമുക്ക്, ചോറ്റുപാറ മേഖലകളില്‍ തുടര്‍ച്ചയായി വെള്ളം ഉയരുന്ന സാഹചര്യമുണ്ട്​. ലക്ഷക്കണക്കിന് രൂപയുടെ നഷ്​ടമാണ് ഓരോ തവണയും ഉണ്ടാകുന്നത്. ചോറ്റുപാറയിലെ രണ്ട് പാലങ്ങള്‍ അടിയന്തരമായി പുനര്‍ നിര്‍മിക്കണം. നെടുങ്കണ്ടം പാലാറില്‍ മണ്ണിടിഞ്ഞ് വന്‍ നഷ്​ടമാണ് സംഭവിച്ചത്. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ്​ മിനി പ്രിന്‍സ്, വൈസ് പ്രസിഡൻറ്​ പി.ആര്‍. ബിനു തുടങ്ങിയവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു. ----------- idlndk തൂക്കുപാലത്ത്് പ്രകൃതിക്ഷോഭത്തില്‍ തറ തകര്‍ന്ന കെട്ടിടത്തിൽ ഡീന്‍ കുര്യാക്കോസ് എം.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.