തൊടുപുഴ: കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപവത്കരിക്കുക, മരിച്ച കോവിഡ് ബാധിതരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുക, തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി തൊടുപുഴ ഏരിയ സെക്രട്ടറി വി.ആർ. അനിൽകുമാർ ഉപവാസം നടത്തി. സമരം യു.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ല സെക്രട്ടറി കെ.എ. കുര്യൻ, അനീഷ് ചേനക്കര, എൻ.ഐ. ബെന്നി, സി.കെ. ശിവദാസ്, എൽ. രാജൻ, പി.ജെ. പാപ്പു, ടി.ജി. ബിജു, സി.എസ്. ഷാജി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.എം.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. --------------- ചിത്രം - TDL CMP സി.എം.പി ഏരിയ സെക്രട്ടറി വി.ആർ. അനിൽകുമാർ നടത്തിയ ഉപവാസ സമരം യു.ഡി.എഫ് ജില്ല കൺവീനർ പ്രഫ.എം.ജെ. ജേക്കബ് ഉദ്ഘാടനം െചയ്യുന്നു ---------- ഗ്രന്ഥശാല നേതൃപരിശീലനം തൊടുപുഴ: ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർക്കു വേണ്ടി തൊടുപുഴയിൽ സംഘടിപ്പിച്ച നേതൃപരിശീലന പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു നിർവഹിച്ചു. സാംസ്കാരികരംഗത്തെ പ്രവർത്തനം ഊർജസ്വലമാക്കാൻ അഭ്യർഥിച്ചു. യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു അധ്യക്ഷത വഹിച്ചു. കൗൺസിൽ എറണാകുളം ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, എസ്.ജി. ഗോപിനാഥൻ എന്നിവർ ക്ലാസെടുത്തു. ജില്ല സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതവും പി.കെ. സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.