നെടുങ്കണ്ടം: പഞ്ചാബിലെ ലുധിയാനയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ കാഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് െട്രയിന്‍ കയറിയത് നെടുങ്കണ്ടത്തുനിന്ന് മാത്രം ആറുപേര്‍ -മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. അശ്വതി പി. നായര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും നന്ദന പ്രസാദ്, നിരഞ്ജന ബൈജു, പ്രണവ് കുമാര്‍, മധുന്‍ മനോജ്, ആര്‍. പ്രവീണ്‍ എന്നിവര്‍ കാഡറ്റ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. തൃശൂരില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിക്കുവേണ്ടി സ്വര്‍ണം നേടിയവരാണിവർ. എല്ലാവരും നെടുങ്കണ്ടം ജൂഡോ അക്കാദമിയില്‍നിന്നുള്ളവരും സൈജു ചെറിയാൻെറ കീഴില്‍ പരിശീലനം നടത്തി വരുന്നവരുമാണ്. നവംബര്‍ ഏഴു മുതല്‍ പത്തുവരെ ലുധിയാനയിലെ ചണ്ഡിഗഢ് യൂനിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്. കളിക്കാരും ഒഫീഷ്യല്‍സും അടങ്ങിയ 44 അംഗ കേരള ടീം കോര്‍ബ എക്‌സ് പ്രസില്‍ തൃശൂരില്‍നിന്ന് പുറപ്പെട്ടു. 14ന് തിരിച്ചെത്തും. ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ചുവരെ ലബനാനില്‍ നടക്കുന്ന ഏഷ്യാ ഓഷ്യാന കാഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.