ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാലായിൽ ഭൂമി ഇടിഞ്ഞുതാഴുന്നു. 56 കോളനി - പെരുങ്കാല - ആനക്കൊമ്പൻ റോഡിലാണ് നിരവധി വീടുകൾക്ക് ഭീഷണിയായി ഭൂമി താഴുന്നത്. മനോജ് ചേലപ്ലാക്കൽ, തേവൻ പാണ്ഡ്യൻ, കല്ലടയിൽ സജി, വേമ്പേനിക്കൽ സുകുമാരൻ, മാവുവിളയിൽ, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടിൽ, ചന്ദ്രൻ തുരുത്തിക്കാട്ടിൽ, മോളി മാണക്കോട്ട്, സുമതി പാച്ചു വെള്ളക്കുടിയിൽ, സന്തോഷ് വെള്ളക്കുടിയിൽ, അമ്മിണി പാലക്കൽ തുടങ്ങിയവരുടെ ഭൂമിയാണ് ഇടിഞ്ഞത്. റോഡിൽനിന്ന് വീടുകൾക്ക് അടിയിലൂടെ 100 മീറ്റർ ദൂരത്തിൽ പല ഇടങ്ങളിലും വെള്ളച്ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ആശങ്കയിലായ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 2018ലെ പ്രളയകാലത്തും സമീപത്ത് പലയിടങ്ങളിലും സോയിൽ പൈപ്പിങ് രീതിയിൽ പ്രതിഭാസങ്ങൾ കണ്ടിരുന്നു. അക്കാലത്തും ജിയോളജി വിഭാഗം ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി ഉണ്ടായില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇടുക്കി തഹസിൽദാറും സംഘവും പരിശോധന നടത്തി. ഇടുക്കിയിൽ ഇതിനുമുമ്പും ഭൂമി താഴുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ഉപ്പുതോട്, തട്ടേക്കണ്ണി, നെടുങ്കണ്ടം മേഖലകളിലാണ് ഇതിനുമുമ്പ് ഭൂമി ഇടിഞ്ഞുതാഴ്ന്നത്. അന്ന് ബംഗളൂരുവിൽനിന്ന് ജിയോളജി വകുപ്പിൻെറ പ്രത്യേക സംഘമെത്തിയാണ് പഠനം നടത്തിയത്. 2018ൽ നടത്തിയ പഠനത്തിൽ ജില്ലയിൽ 500ലധികം സ്ഥലങ്ങൾ ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല. ------------- ഫോട്ടോ പെരുങ്കാലായിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രദേശത്ത് നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.