പി. ബിജു അനുസ്മരണം

മൂന്നാർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയിരിക്കെ കോവിഡ് ബാധിച്ച്​ മരിച്ച പി. ബിജുവിനെ അനുസ്മരിച്ചു. എ. രാജ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ദേവികുളം ദേശീയ അഡ്വഞ്ചർ അക്കാദമിയിൽ നടന്ന യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. ജില്ല കോഓഡിനേറ്റർ വി. സിജിമോൻ അധ്യക്ഷതവഹിച്ചു. മൂന്നാർ പഞ്ചായത്ത് യൂത്ത് കോ ഓഡിനേറ്റർ ജി. ശെൽവകുമാർ, പരിശീലകരായ ആർ. മോഹൻ, ആൻറണി ഗിൽബർട്ട്, ജോബി ജോൺ, പി.കെ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. --------------- ചിത്രം 1 പി. ബിജു അനുസ്മരണ യോഗം ദേവികുളം അഡ്വഞ്ചർ അക്കാദമിയിൽ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.