ജീപ്പ്്് സ്​റ്റാര്‍ട്ടാക്കിവിട്ട്​ അതിഥി തൊഴിലാളി സ്ഥലംവിട്ടു

നെടുങ്കണ്ടം: മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ്്് സ്​റ്റാര്‍ട്ടാക്കിയശേഷം ഓടിപ്പോയി. ഡ്രൈവറില്ലാതെ മുന്നോട്ടുപാഞ്ഞ ജീപ്പ്്് ഓട്ടോ ഡ്രൈവര്‍മാരും പ്രദേശത്ത് ഉണ്ടായിരുന്നവരും ചേര്‍ന്ന് പാടുപെട്ട്്് നിര്‍ത്തി. ഇതിനിടെ ഏതിരെ വാഹനം വരാതിരുന്നതും കാല്‍നടക്കാര്‍ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. ഞായറാഴ്ച വൈകീട്ട്​ മൂന്നിന് നെടുങ്കണ്ടം കിഴക്കേക്കവലയിലായിരുന്നു സംഭവം. ഓട്ടോ സ്​റ്റാന്‍ഡിന് സമീപത്ത് ജീപ്പ് നിര്‍ത്തിയശേഷം ഉടമ സാധനം വാങ്ങാന്‍ കടയിലേക്കുപോയി. താക്കോല്‍ ജീപ്പില്‍നിന്ന്​ ഊരിയിരുന്നില്ല. ഈ സമയത്താണ് മദ്യലഹരിയില്‍ റോഡിലൂടെ നടന്നുവന്ന അതിഥി തൊഴിലാളി ജീപ്പില്‍ കിടന്ന താക്കോല്‍ തിരിച്ചത്​. ജീപ്പ് ഉരുണ്ട് മുന്നോട്ടുനീങ്ങിയതോടെ ഇയാൾ ഓടിപ്പോയി. ഇയാളെ പിടികൂടി പൊലീസ് സ്​റ്റേഷനില്‍ ഏല്‍പിച്ചു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് ഇറങ്ങിഓടി. പൊലീസ് പിന്നാലെ എത്തിയെങ്കിലും പിടികൂടാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.