മുതലക്കോടം: 'ലൈറ്റ് ഓഫ് മിഹ്റാബ്' കാമ്പയിൻെറ ഭാഗമായി മുതലക്കോടം പഴേരി മുഹ്യിദ്ദീൻ ജുമാമസ്ജിദ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയവർക്ക് ഉപഹാരവും നബിദിന കലാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും കൈമാറി. ജംയ്യതുൽ ഖുതുബ ജില്ല പ്രസിഡൻറ് മുഹമ്മദ് ഹനീഫ് കാശിഫി ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡൻറ് പി.എച്ച് സുധീർ അധ്യക്ഷതവഹിച്ചു. ചീഫ് ഇമാം റഫീഖ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ബി അസീസ്, മൈതീൻകുട്ടി മുസ്ല്യാർ, സി.ബി ബഷീർ മൗലവി, പി.ഇ നൗഷാദ്, പി.കെ അനസ്, എം.പി സലിം, റഷാദ് വെട്ടിക്കൽ, പി.ഇ ബഷീർ, പി.ഇ ഷമീർ, സി.ബി ഹംസ എന്നിവർ സംസാരിച്ചു. ---------- ചിത്രം - TDL PAZERY പഴേരി ജുമാമസ്ജിദ് മുഹമ്മദ് ഹനീഫ് കാശിഫി ഉദ്ഘാടനം ചെയ്യുന്നു ------------ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് തെരഞ്ഞെടുപ്പിലെ മാർക്സിസ്റ്റ് പാർട്ടിയുടെ വിജയാഘോഷ ഭാഗമായി കാരിക്കോട് ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ കേക്ക് മുറിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ, പി.ആർ. കണ്ണൻ, എം.കെ. നാരായണമേനോൻ, വി.കെ. ശ്രീധരൻ, കെ.എസ്. സലിലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.