ഹായ്, എൻെറ സ്‌കൂൾ p2 lead package * കുട്ടികൾ ഇന്ന് ആവേശത്തോടെ സ്‌കൂൾ മുറ്റത്തേക്ക് തൊടുപുഴ: ഒന്നര വർഷം നീണ്ട ഇടവേളക്കുശേഷം മൊബൈല്‍, ടി.വി, ഓണ്‍ലൈന്‍ പഠനത്തിൻെറ വിരസതയില്‍നിന്ന് ക്ലാസ് മുറികളിലേക്ക് പഠനം മാറുന്നതിൻെറ സന്തോഷത്തിലാണ് വിദ്യാർഥികള്‍. കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ തുറക്കുേമ്പാൾ കുട്ടികളുടെ മുഖത്ത് ആഹ്ലാദവും ആവേശവുമുണ്ട്. ആദ്യമായി സ്‌കൂളിലെത്തുന്ന വിദ്യാർഥികളെ സംബന്ധിച്ച് അമ്പരപ്പിൻെറ നിമിഷങ്ങളാകും സ്‌കൂൾ തുറക്കൽ. അതേസമയം, മുതിർന്ന കുട്ടികളുടെ മുഖത്ത് കോവിഡ് കാലത്തിൻെറ ആശങ്കയും. ഇത്രനാൾ സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ അധ്യാപകരും സ്‌കൂൾ അധികൃതരും രക്ഷിതാക്കളും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ സ്‌കൂളും പരിസരവും രണ്ടു ഘട്ടങ്ങളിലായി വൃത്തിയാക്കി. ക്ലാസ് മുറികൾ ശുചീകരിച്ചതും അണുമുക്തമാക്കിയതും അധ്യാപകരുടെ നേതൃത്വത്തിലാണ്. കോവിഡ് കാലത്ത് നിർദേശങ്ങൾ പാലിച്ചാണ് സ്‌കൂൾ തുറക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ക്രമീകരണവും സ്കൂളുകളിൽ പൂർത്തിയാക്കി. ---------- ധൈര്യമായി വരാം... ആരോഗ്യവകുപ്പിൻെറ നിര്‍ദേശമനുസരിച്ച് അണുനശീകരണ ലായിനി നിര്‍മിച്ചാണ് ക്ലാസ് മുറികൾ ശുചീകരിച്ചത്. വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും അധ്യാപകര്‍ അറിയിക്കുന്നതിനൊപ്പം നോട്ടീസും വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷാകര്‍തൃ സമ്മേളനങ്ങളും എല്ലാ സ്‌കൂളുകളിലും ചേര്‍ന്നിരുന്നു. രാവിലെ മുതല്‍ ഉച്ചവരെയാണ് പഠനസമയം ക്രമീകരിച്ചത്. സമൂഹ അകലം പാലിച്ച് വിവിധ ബാച്ചുകളായിട്ടാണ് ക്ലാസുകള്‍ നടക്കുക. തിങ്കള്‍ മുതല്‍ ശനിവരെയാണ് ആദ്യ ആഴ്ചകളില്‍ ക്ലാസ്. ഉച്ചഭക്ഷണ സൗകര്യങ്ങളും സ്‌കൂളുകളില്‍ തയാറായിട്ടുണ്ട്. വാഹന സൗകര്യത്തിൻെറ അടിസ്ഥാനത്തില്‍ ഓരോ പ്രദേശങ്ങളിലെയും കുട്ടികളെയാണ് ബാച്ച് തിരിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍, രോഗികളായവരോ, രോഗലക്ഷണമുള്ള കുട്ടികളോ സ്‌കൂളില്‍ വരേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. അധ്യാപകരില്‍ 98 ശതമാനവും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. ------------- ആയിരമേക്കര്‍ സ്കൂളിൽ സിക് റൂം വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനര്‍, കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസര്‍, സോപ്പും വെള്ളവും ആവശ്യക്കാര്‍ക്ക് മാസ്‌ക് തുടങ്ങി എല്ലാ മുന്‍കരുതലും ഒരുക്കിയിട്ടുണ്ട്. അടിമാലി ആയിരമേക്കര്‍ ജനത ഗവ. യു.പി സ്‌കൂളില്‍ രണ്ട് ബാച്ചായാണ് പഠനം ക്രമീകരിച്ചതെന്ന് പ്രധാനാധ്യാപകന്‍ എം.ഡി പ്രിന്‍സ് മോന്‍ അറിയിച്ചു. കുട്ടികള്‍ സ്‌കൂളിലെത്തി എന്തെങ്കിലും രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ക്കായി സിക് റൂം സജ്ജമാക്കിയിട്ടുണ്ട്. -------------- മധുരം നൽകി സ്വീകരണം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവേശനോത്സവം നടക്കും. കൂടാതെ പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവമുണ്ട്. രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ കുട്ടികൾ സ്വീകരിക്കാൻ ഹൈെടക്കായി മാറി. ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ഹൈെടക് ക്ലാസ് മുറികളാണ് വിദ്യാർഥികള്‍ക്കായി ഒരുക്കിയത്. മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച ഹൈടെക് മന്ദിരം ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും കേരളപ്പിറവി ദിനത്തിലാണ് അധ്യയനം ആരംഭിക്കുക. ആദ്യമായി ഹൈടെക് സ്‌കൂളിലേക്ക് എത്തുന്ന വിദ്യാർഥികളെ മധുരം നല്‍കിയാണ് സ്വീകരിക്കുക. 985 വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മൂന്ന് ബാച്ചുകളായാണ് പഠനം ക്രമീകരിച്ചത്. ഒരാഴ്ചയില്‍ ഒരു വിദ്യാർഥി രണ്ടു ദിവസം ക്ലാസില്‍ വരണം. ഇതിനു പുറമെ ഓണ്‍ലൈന്‍ ക്ലാസും നടക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ---------------- TDL SCHOOL ORUKKAM വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിൽ തൊടുപുഴ ജയറാണി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.