തൊടുപുഴ: ലൈഫ് മിഷനില്‍ ഭവന നിര്‍മാണ ആനുകൂല്യത്തിനായി സമര്‍പ്പിച്ച അപേക്ഷകളുടെ അര്‍ഹത പരിശോധന നവംബര്‍ ഒന്നിന് ആരംഭിക്കും. 2020 ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 23 വരെയും 2021 ഫെബ്രുവരി 15 മുതല്‍ 22 വരെയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപന ഹെല്‍പ് ഡെസ്‌കുകള്‍ വഴിയും സ്വന്തമായും ഓണ്‍ലൈനായി നൽകിയ അപേക്ഷകളാണ് ഫീല്‍ഡ്തല പരിശോധനക്ക് വിധേയമാക്കുന്നത്. ജില്ലയില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ 43,399 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തില്‍ 13,079 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് നിർവഹണ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. അപേക്ഷകളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനും രേഖകള്‍ അപ്‌ലോഡ് ചെയ്യുവാനും ഫീല്‍ഡ് പരിശോധന വേളയില്‍ അവസരമുണ്ടാകും. എന്നാല്‍, അപേക്ഷയുടെ കൂടെ സമര്‍പ്പിച്ച റേഷന്‍ കാര്‍ഡില്‍ മാറ്റംവരുത്താന്‍ സാധിക്കില്ല. അര്‍ഹത പരിശോധ നവംബര്‍ 30ന് പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. പരാതികൾ ബ്ലോക്ക്തല - ജില്ലതല അപ്പീല്‍ കമ്മിറ്റികൾക്ക് നൽകാം. അന്തിമ ഗുണഭോക്തൃപട്ടിക 2022 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. അര്‍ഹത പരിശോധനക്കുള്ള ഫീല്‍ഡ് പരിശോധന കുറ്റമറ്റ രീതിയില്‍ നടത്താൻ ജില്ലതല നിരീക്ഷക സമിതി നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. ദാരിദ്ര്യലഘൂകരണ വിഭാഗം എ.പി.ഒ സഫിയ ബീവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. ------------- ഡിജിറ്റല്‍ പോസ്റ്റർ രചന മത്സരം തൊടുപുഴ: ദേശീയ പേവിഷബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളില്‍ പേവിഷ ബാധയെ സംബന്ധിച്ച് അവബോധം വർധിപ്പിക്കുന്നതിന് ജില്ലയിലെ കോളജ് വിദ്യാർഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. തെരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാംസ്ഥാനം 5000 രൂപ, രണ്ടാം സ്ഥാനം - 3000 രൂപ, മൂന്നാം സ്ഥാനം 2000 രൂപ പങ്കെടുക്കുന്ന വ്യക്തി കോളജ് വിദ്യാർഥിയായിരിക്കണം. നവംബര്‍ 15ന് മുമ്പ് പോസ്റ്റർ അയക്കണം. massmediaidukki@gmail.com, jcidukki@gmail.com എന്ന മെയിലിൽ ആണ് പോസ്റ്റർ അയക്കേണ്ടത്. കോളജ് ഐഡൻറിറ്റി കാര്‍ഡും പോസ്റ്ററിനോടൊപ്പം അയക്കണം. ജെ.പി.ജി ഇമേജായി ആണ് പോസ്റ്റര്‍ അയക്കേണ്ടത്. ഫോണ്‍: 9496339661. ----------------- സുവർണ ജൂബിലി ആഘോഷ സമാപനം തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം കേരളപ്പിറവി ദിനമായ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് നടക്കും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ പള്ളിക്കുന്നേൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുഹൃദയ സന്ന്യാസിനീ സമൂഹത്തിൻെറ സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൺസ തോട്ടുങ്കൽ അധ്യക്ഷതവഹിക്കും. 1971 ഒക്ടോബർ 31നാണ് ആശുപത്രി ആരംഭിച്ചത്. ഇപ്പോൾ 27 വകുപ്പുകളുണ്ട്. വാർത്തസമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ഇ.വി. ജോർജ്, സുവർണ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. ഉല്ലാസ് ആർ.മുല്ലമല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.