മുട്ടം: ജില്ല ലീഗൽ സർവിസസ് അതോറിറ്റി ആഭിമുഖ്യത്തിൽ ജില്ല ജയിലിലെ തടവുകാർക്ക് മൂന്നുദിവസത്തെ പുനരുജ്ജീവന പരിപാടി സംഘടിപ്പിക്കുന്നു. ബോധവത്കരണ ക്ലാസ്, ലീഗൽ സർവിസസ് അതോറിറ്റിയുടെ സേവനങ്ങളെ സംബന്ധിച്ച ക്ലാസ്, അന്തേവാസികളുടെ കലാപരിപാടികൾ, ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച ചർച്ച എന്നീ പരിപാടികൾ സംഘടിപ്പിക്കും. മുട്ടം ജില്ല ജയിലിൽ നടന്ന പരിപാടിയിൽ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി പി.എ. സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല ജഡ്ജി മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.പി ജോയി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി.കെ. ജിജിമോൾ, ഡിവൈ.എസ്.പി കെ. സദൻ, ജില്ല ജയിൽ സൂപ്രണ്ട് എ. സമീർ എന്നിവർ സംസാരിച്ചു. ------------ tdl mltm 3 മുട്ടം ജില്ല ജയിലിൽ ലീഗൽ സർവിസസ് അതോറിറ്റി സംഘടിപ്പിച്ച പുനരുജ്ജീവന പരിപാടി ജില്ല ജഡ്ജി മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.