ശാന്തമായി ഒഴുകി മുല്ലപ്പെരിയാർ: ആശ്വാസ തീരം

ആശ്വാസ തീരം P/2 lead package മുന്നൊരുക്കം ഫലംകണ്ടതി​ൻെറ ആശ്വാസത്തിൽ​ സർക്കാർ തൊടുപുഴ: ആശങ്കകൾക്ക്​ വിരാമമിട്ട്​ മുല്ലപ്പെരിയാർ അണക്കെട്ട്​ തുറന്ന്​ വെള്ളം സുരക്ഷിതമായി ഇടുക്കി ജലാശയത്തിലേക്ക്​ ഒഴുക്കിയപ്പോൾ പെരിയാർ തീരവാസികൾക്ക്​ ആശ്വാസം. പെരിയാറിൽ അപകടകരമാം വിധം ജലനിരപ്പ്​ ഉയരുന്നതും നാശനഷ്​ടങ്ങൾ ഒഴിവാക്കാനും ചിട്ടയോടെ നടത്തിയ മുന്നൊരുക്കം ഫലംകണ്ടതി​ൻെറ ആശ്വാസത്തിലാണ്​ സർക്കാർ. ഷട്ടർ തുറക്കുന്നതി​ൻെറ മുന്നോടിയായി വിപുല ക്രമീകരണമാണ് ജില്ല ഭരണകൂടം ഒരുക്കിയത്. 2018ലെ പ്രളയത്തി​ൻെറ പശ്ചാത്തലത്തില്‍ 182 കുടുംബങ്ങളിലെ 3220 പേരെയും കണ്ടെത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ പ്രശ്ന സാധ്യത പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളുടെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചു. വെള്ളം ഒഴുകി​േപ്പാകുന്ന അയ്യപ്പന്‍കോവില്‍ മുതല്‍ ഇടുക്കി ഡാംവരെ പുഴയിലെ നീരൊഴുക്ക് തടസ്സങ്ങള്‍ നീക്കി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഫയര്‍ഫോഴ്സി​െന സജ്ജമാക്കി. ജാഗ്രതയുടെ പാശ്ചാത്തലത്തില്‍ ഇൗ സംവിധാനങ്ങൾ തുടരുന്നുണ്ടെന്ന്​ സ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നതി​ൻെറ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച ക്യാമ്പുകളിലെ രോഗികളെയും വയോജനങ്ങളെയും നവജാത ശിശുക്കളെയും ഗര്‍ഭിണികളെയും ആവശ്യമെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവിലെ കാലാവസ്ഥ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. ഒന്നോരണ്ടോ ദിവസം കൂടി അറിയിപ്പ്​ കിട്ടുന്നതുവരെ സുരക്ഷിതരായിരിക്കാന്‍ ക്യാമ്പില്‍ തുടരണമെന്ന് മന്ത്രി റോഷി അഗസ്​റ്റിന്‍ പറഞ്ഞു. വള്ളക്കടവ് ചപ്പാത്ത്്, വള്ളക്കടവ് എന്നിവിടങ്ങൾ​ മന്ത്രിമാര്‍ സന്ദര്‍ശിച്ചു​. വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, കലക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ------------- 'ഞങ്ങളുടെ മനസ്സ്​​ മരവിച്ചു, ഇനിയും സഹിക്കാനാവില്ല' 'അന്ന്​​ ആദ്യം വെള്ളംകയറിയ വീടുകളിലൊന്ന്​ എ​േൻറതായിരുന്നു. വസ്​ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം വെള്ളത്തിൽ മുങ്ങി. ക്യാമ്പിലും ബന്ധുവീട്ടിലുമായിട്ടായിരുന്നു താമസം'. 2018ലെ പ്രളയസാഹചര്യത്തിൽ മുല്ല​​െപ്പരിയാർ കൂടി തുറന്നതോടെയുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച്​ വണ്ടിപ്പെരിയാർ ചപ്പാത്തിൽ താമസിക്കുന്ന പുത്തൻ പുരക്കൽ സെബാസ്​റ്റ്യ​ൻെറ വാക്കുകളാണിത്​. െപരിയാറിലടക്കം ജല നിരപ്പ്​ ഉയർന്ന്​​ നിൽക്കു​േമ്പാഴാണ്​ മുല്ലപ്പെരിയാർ കൂടി തുറക്കുന്നത്​. ഈസമയം വണ്ടിപ്പെരിയാർ ചപ്പാത്ത്​ വെള്ളത്തിൽ മുങ്ങിയതോടെ നൂറുകണക്കിന്​ വീടുകളിൽ വെള്ളം കയറി​. വള്ളക്കടവ്​, പമ്പ-പെരിയാർ റോഡിനിരുവശവും ​വെള്ളത്തിലായതോടെ ഇരു കരകളിലുമുള്ളവർ ക്യാമ്പുകളിലടക്കം അഭയംതേടി. വണ്ടിപ്പെരിയാർ ചപ്പാത്തി​ൻെറ നേരെ എതിർവശത്താണ് വീടിരിക്കുന്നത്​. ഇത്തവണ പെരിയാറിൽ വെള്ളംകുറഞ്ഞ്​ നിൽക്കുന്നതിനാൽ ആശങ്ക ഒട്ടുമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു കുഴപ്പവും കൂടാതെ പെരിയാറിലൂടെ മുല്ലപ്പെരിയാർ ജലം ഒഴുകിയത്​. മഴ ശക്തമാകുന്നതോടെ എല്ലായ്​പ്പോഴും കേൾക്കുന്നതാണ്​ മുല്ലപ്പെരിയാർ ആശങ്ക. തീരവാസികളുടെ ആശങ്കയും​ എല്ലായ്​പ്പോഴും പങ്കുവെക്കുന്നതാണ്​. കൂലിപ്പണിക്കാരും കർഷകരുമാണ്​ ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും. വന്യമൃഗശല്യം മൂലം കൃഷിചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്​ തുടർച്ചയായ വെള്ളപ്പൊ​ക്ക ഭീഷണി. സ്ഥലം വിറ്റിട്ടുപോകാമെന്ന്​ വെച്ചാൽ അതും നടക്കില്ല. ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും നിരാശ ഉണ്ടാക്കുന്നുണ്ട്​. മനസ്സ്​​ മരവിച്ചപോലെയാണ്​ ഇവിടുത്തുകാരെന്നും​ സെബാസ്​റ്റ്യൻ പറയുന്നു. ------------- ഭീതിയിൽ മുങ്ങി തീരം; ഇടുക്കി മറക്കില്ല ആ രാത്രി 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അന്ന് ആഗസ്​റ്റ്​ 15ന്​ പുലർച്ചയാണ്​​ കൃത്യമായ മുന്നറിയിപ്പ്​ ഇല്ലാതെ​ മുല്ലപ്പെരിയാർ ഡാം തുറന്നത്​. തലേന്ന്​ രാത്രി ജലനിരപ്പ്​ 139 അടി പിന്നിട്ടു. പാതിരാത്രിയോടെയാണ്​ തമിഴ്​നാട്​ ഷട്ടർ തുറന്നത്​. പെരിയാറിലെ ജലനിരപ്പ്​ വലിയ തോതിൽ ഉയർന്നതോടെ വള്ളക്കടവ്​, കീരിക്കര, മ്ലാമല, ചപ്പാത്ത്​, ഉപ്പുതറ തുടങ്ങി പെരിയാറി​​ൻെറ തീരങ്ങളിലെല്ലാം വെള്ളംകയറി. തോരാതെ പെയ്യുന്ന മഴക്കൊപ്പം പെരിയാർ നദി ഇരുകരകളും കവി​െഞ്ഞാഴുകിയതോടെ തീരദേശവാസികൾ ആശങ്കയുടെ മുൾമുനയിലായിരുന്ന സമയത്താണ്​ ജലം തുറന്നുവിട്ടത്​​. ചപ്പാത്ത് പാലത്തിന് മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതോടെ മുല്ലപ്പെരിയാർ താഴ്വാരത്തെ ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവ് ഗ്രാമം ഒറ്റപ്പെട്ടു. വള്ളക്കടവ്, കുരിശുംമൂട്, ചപ്പാത്ത്, കറുപ്പുപാലം, ഇഞ്ചിക്കാട് ആറ്റോരം, പെരിയാർ വികാസ് നഗർ, അയ്യപ്പൻകോവിൽ, പശുമല പെരിയാർ വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, കീരിക്കര, അയ്യപ്പൻകോവിൽ എന്നീ പ്രദേശങ്ങളിൽ തിരദേശത്ത് താമസിക്കുന്നവരെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പ്രതീക്ഷിച്ചതിലും അധികജലം പെരിയാർ നദിയിലൂടെ ഒഴുകിയെത്തിയതാണ് ദുരിതം വിതച്ചത്​. മിക്ക വിടുകൾക്കുള്ളിലും വെള്ളംകയറി കൃഷിയിടങ്ങൾ ഒലിച്ചുപോയി. കോഴി, താറാവ് തുടങ്ങിയവ ചത്തൊടുങ്ങുകയും ചിലത് ഒഴുകിപ്പോവുകയും ചെയ്തു. പെരിയാർ നദിയിലും ഒഴുക്ക് വർധിച്ചതോടെ കക്കികവല, നെല്ലിമല എന്നിവിടങ്ങിൽ റോഡിൽ വലിയ അളവിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. നെല്ലിമല ജങ്​ഷൻ മുതൽ പെരിയാർ ടൗൺ പെട്രോൾ ബങ്ക് ജങ്​ഷൻ വരെ രണ്ട്​ കിലോമീറ്ററോളം ദൂരം റോഡ് വെള്ളത്തിനടിയിലായി. ദേശീയപാതയിലൂടെ ഗതാഗതം സ്തംഭിച്ചതിനാൽ വണ്ടിപ്പെരിയാർ മ്ലാമല ചെങ്കര വഴിയും ചെങ്കര ചപ്പാത്ത് ഏലപ്പാറ വഴിയുമാണ് വാഹനങ്ങൾ കടന്നുപോയത്. ചെങ്കര ശാന്തിപ്പാലത്തിനു മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതിനാൽ ഗതാഗതവും അന്ന്​ പൂർണമായും നിരോധിച്ചിരുന്നു. --------------- ത​ന്നോട്​ വിവേചനം; കലക്​ടർക്കെതിരെ എം.പി കട്ടപ്പന: മുല്ലപ്പെരിയാർ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു ആലോചന യോഗത്തിലും തന്നെ പങ്കെടുപ്പിക്കാതിരുന്നത്​ കലക്ടറുടെ ഗുരുതര വീഴ്ചയാണെന്നും ഇതിന്​ സർക്കാർ മറുപടി പറയണമെന്നും ഡീൻ കുര്യാക്കോസ്​ എം.പി. കട്ടപ്പനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സമീപനം ഇത്തരത്തിലാണെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. മുല്ലപ്പെരിയാർ വിഷയത്തിൽ ജില്ലയിലെ പാർലമെ​ൻെറ്​ അംഗത്തോട് വലിയ വിവേചനമാണ് കാണിച്ചത്. കലക്ടർ ഇതുമായി ബന്ധപ്പെട്ട്​ ഒരു അറിയിപ്പും നൽകിയില്ല. ഡാമിലെ ജലനിരപ്പി​ൻെറ സ്ഥിതി അറിയാൻ മുല്ലപ്പെരിയാറിലേക്കുപോയ പാർലമൻെറ്​ അംഗമായ തന്നെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. കലക്ടറുടെ അനുമതി ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. കലക്ടറെ വിളിച്ചിട്ടും നടപടി ഉണ്ടായില്ല. ഒന്നര മണിക്കൂർ വനത്തിനുള്ളിൽനിന്നശേഷം മട​ങ്ങേണ്ടിവന്നു. ഇത് ഒരു ജനപ്രതിനിധിയോടും കാണിക്കാൻ പാടില്ലെന്നും എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡൻറ്​ മനോജ്‌ മുരളി, കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി അനിത്തോട്ടം എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു. ---------------- ആശങ്ക വേണ്ട; ജാഗ്രത തുടരണം -മന്ത്രിമാർ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട്​ തുറന്നതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത തുടരണമെന്ന്​ മന്ത്രിമാരായ കെ. രാജനും റോഷി അഗസ്​റ്റിനും പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിനു ധാരണയായിട്ടുണ്ട്. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍നിന്ന് 100 കുമെക്‌സ് ജലം തുറന്നുവിടാനുള്ള അനുമതിയുണ്ട്. സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരുസംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യൂ മന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്​റ്റിൻ അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരുസംസ്ഥാനങ്ങളുമായുണ്ടായതായും മന്ത്രിമാർ അറിയിച്ചു. ചിത്രങ്ങൾ ---------- TDL104 camp വണ്ടിപ്പെരിയാർ മഞ്ചുമല മോഹനം ഒാഡിറ്റോറിയത്തിലെ ക്യാമ്പ്​ മന്ത്രിമാരായ റോഷി അഗസ്​റ്റിൻ, കെ. രാജൻ എന്നിവർ സന്ദർശിക്കുന്നു --------- TDL103 PERIYAR കൊട്ടാരക്കര ദിണ്ഡുഗൽ ദേശീയപാതയിൽ 2018​​​ൽ വെള്ളം കയറിയപ്പോൾ (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.