യു.ഡി.എഫ് ജനപ്രതിനിധികൾ ഉപവസിച്ചു

ചെറുതോണി: ലാൻഡ്​ രജിസ്​റ്ററിൽ ഏലംകൃഷി എന്ന് തെറ്റായി രേഖപ്പെടുത്തിയ കൃഷിഭൂമിക്ക് പട്ടയം നൽകുക, നിർമാണ നിരോധനം പിൻവലിക്കുക, ഭൂപതിവ് ഓഫിസുകൾ തുടരുക, ഭൂപതിവ് ചട്ടങ്ങൾ ഭേതഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിയിച്ച്​ യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത്​ അംഗങ്ങൾ മുരിക്കാശ്ശേരിയിൽ ഏകദിന ഉപവാസം നടത്തി. യു.ഡി.എഫ് ജനപ്രതിനിധികളായ സിന്ധു ജോസ്, എബി തോമസ്, ഷൈനി സജി, ഡിക്ലാർക്ക് സെബാസ്​റ്റ്യൻ, മിനി ഷാജി, ബിജു വടക്കേക്കര, പ്രദീപ് ജോർജ്, ബിബിൻ അബ്രാഹം, അനിൽ ബാലകൃഷ്ണൻ, തോമസ് അരയത്തിനാൽ, ജോസ്മി റജി, ടെറിസ രാരിച്ചൻ എന്നിവർ ഉപവാസസമരം നടത്തിയത്. മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ് സമരം ഉദ്ഘാടനം ചെയ്തു. വിനോദ് ജോസഫ് അധ്യക്ഷതവഹിച്ചു. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.