കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക് പ്രസിഡൻറ്​ പാര്‍ട്ടിവിട്ടു

നെടുങ്കണ്ടം: പാർട്ടിയിലെ ചേരിപ്പോരിനെത്തുടർന്ന്​ നെടുങ്കണ്ടം ബ്ലോക് കോൺഗ്രസ്​ പ്രസിഡൻറ്​ ഷാജി പുള്ളോലി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. ത​ൻെറ മണ്ഡലമായ വണ്ടന്മേട്ടില്‍ താന്‍ അറിയാതെയും കൂടിയാലോചനയില്ലാതെയും മണ്ഡലം പ്രസിഡൻറിനെ നിയമിച്ചതിൽ പ്രതിേഷധിച്ചാണ് രാജിവെച്ചതെന്ന് ഡി.സി.സി പ്രസിഡൻറിന്​ നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഈ മാസം 12 ന് വണ്ടന്മേട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പുതിയ മണ്ഡലം പ്രസിഡൻറിനെ കഴിഞ്ഞ ദിവസം നിയമിച്ചതായി സാമൂഹിക മാധ്യമം വഴിയാണ്​ അറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.