attn kottayam പീരുമേട്: പുല്ലുപാറയിൽ ഉരുൾപൊട്ടലിലെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയവരെ രക്ഷിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ കോൺഗ്രസ് നേതൃത്വത്തിൽ ആദരിച്ചു. എരുമേലി ഡിപ്പോയിലെ കണ്ടക്ടർ ജയ്സൺ ജോസഫ്, ഡ്രൈവർ കെ.ടി. തോമസ് എന്നിവരെയാണ് ആദരിച്ചത്. ഇവർ വർഷങ്ങളായി കണയങ്കവയൽ സർവിസിലെ ജീവനക്കാരാണ്. പുല്ലുപാറയിൽ ഉരുൾപൊട്ടി റോഡിലൂടെ വെള്ളം ഒഴുകിയപ്പോൾ കാറിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ഗുജറാത്തിൽനിന്നുള്ള വിനോദസഞ്ചാരികളായ പിതാവിനെയും മകനെയും ആണ് രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് ഡോമിന സജിയും, വി.സി. ജോസഫും ഇരുവർക്കും പുരസ്കാരം നൽകി. --------------- ചിത്രവിവരണം idl_ pmd_2 പുല്ലുപാറയിൽ ഉരുൾപൊട്ടലിൽ രക്ഷകരായ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.