തൂക്കുപാലം തകർന്നു; മറുകരയെത്താൻ നീണ്ടയാത്ര

മൂലമറ്റം: മഴവെള്ളപ്പാച്ചിലിൽ മൂന്നുങ്കവയൽ തൂക്കുപാലം ഭാഗികമായി തകർന്നതോടെ പ്രദേശത്തുള്ളവർ മറുകരയെത്താൻ ആറ്​ കിലോമീറ്റർ ചുറ്റിസഞ്ചരിക്കണം. മൂലമറ്റം, അറക്കുളം പ്രദേശങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണ് ഈ തൂക്കുപാലം. ബസ് റൂട്ടില്ലാത്തതിനാൽ പ്രദേശത്തുള്ളവർ ഏറെയും മറുകര എത്തുന്നത് തൂക്കുപാലം വഴിയാണ്. ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്ന രീതിയിലായിരുന്നു പാലം നിർമിച്ചത്. 80 വർഷം മുമ്പ്​ ഇവിടെ ഇല്ലിപ്പാലം സ്ഥാപിച്ചിരുന്നു. പിന്നീട് കമ്പിപ്പാലമായി. ഇതും തകരാറിലായതോടെ ഏതാനും വർഷം മുമ്പാണ്​ പുതിയ പാലം നിർമിച്ചത്. കോളജ് വിദ്യാർഥികളടക്കം ഒട്ടേറെ ആളുകളാണ്​ ഇരുചക്രവാഹനത്തിൽ പാലത്തിനു മറുകരയിലെത്തിയിരുന്നത്. തൂക്കുപാലംവരെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയുണ്ട്. ഇവിടെ കോൺക്രീറ്റ് പാലം നിർമിച്ചാൽ കണ്ണിക്കൽ, പുത്തേട്, കൂവപ്പള്ളി, മൂന്നുങ്കവയൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്ക്​ ഏറെ പ്രയോജനകരമാകും. ------------- tdl mltm 3 മഴവെള്ളപ്പാച്ചിലിൽ തകർന്ന മൂന്നുങ്കവയൽ തൂക്കുപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.