പ്ലസ്​ വൺ: സ്‌കൂള്‍, കോഴ്​സ്​ മാറ്റം ഇത്തവണയും ഇല്ല

അടിമാലി: ഹയര്‍ സെക്കൻഡറി പ്രവേശനത്തി​ൻെറ ഒന്നാംഘട്ടത്തിൽ അഡ്​മിഷൻ ലഭിച്ച വിദ്യാർഥികള്‍ക്ക് സ്‌കൂള്‍, കോഴ്‌സ് ട്രാന്‍സ്​ഫര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞവര്‍ഷം ഒന്നാം ഘട്ടത്തില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഇഷ്​ട സ്​കൂളിലേക്കും കോഴ്​സിലേക്കും മാറ്റം അനുവദിക്കാതെയാണ് സപ്ലിമൻെററി അപേക്ഷ ക്ഷണിച്ചത്. ഇതുമൂലം ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിച്ച മാര്‍ക്ക് കൂടുതലുള്ള കുട്ടികളുടെ അവസരം നിഷേധിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു. അതിനാല്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്​ സ്‌കൂള്‍ മാറ്റവും കോഴ്‌സ് മാറ്റവും അനുവദിച്ചശേഷം സപ്ലിമൻെററി അലോട്ട്‌മൻെറ്​ നടത്തണമെന്നാണ്​ ആവശ്യം. ഏകജാലക പ്രവേശന നടപടി ആരംഭിച്ച 2010 മുതല്‍ ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പ്രവേശന നടപടികളില്‍ ഒന്നാംഘട്ടം പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ട്രാന്‍സഫര്‍ അനുവദിച്ചശേഷം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമൻെററി അലോട്ട്‌മൻെറ്​ നടത്തിയിരുന്നത്. എന്നാല്‍, 2020 മുതല്‍ ട്രാൻസ്​ഫർ സപ്ലിമൻെററി അലോട്ട്‌മൻെറിന്​ ശേഷമാക്കി. ഈ പരിഷ്‌കാരം വി.എച്ച്.എസ്​.ഇയില്‍ നടപ്പാക്കിയിട്ടുമില്ല. ഒരു ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വി.എച്ച്.എസ്.ഇയിലും ഹയര്‍ സെക്കൻഡറിയിലും ​പ്രവേശനം രണ്ട്​ രീതിയിലാണ്​. അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് ഇഷ്​ട സ്​കൂളിലും കോഴ്​സിലും ഒഴിവുള്ള സീറ്റിലേക്ക്​ അവസരം നൽകാതെ സപ്ലിമൻെററി അലോട്ട്‌മൻെറ്​ നടത്തുന്നതുമൂലം മാര്‍ക്ക് കുറവുള്ളവർക്ക് അഡ്മിഷന്‍ ലഭിക്കുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.