ഇടുക്കി: കൊക്കയാര്‍, പെരുവന്താനം, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ പ്രളയബാധിത മേഖലകള്‍ മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോർജും കേരള കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായും സ്ഥലവാസികളുമായും ചര്‍ച്ചനടത്തി. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്കും പകരം ഭൂമിയും ഭവനനിര്‍മാണത്തിന് സഹായവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം ആൻറണി ആലഞ്ചേരി, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് വെട്ടിയാങ്കല്‍, ബിജുപോള്‍, സാജു പൗവ്വത്ത്, ബിനു ജോണ്‍, മാത്യു മടിക്കാങ്കല്‍, സണ്ണി ചിറ്റപ്പനാട്ട്, സണ്ണി മുണ്ടപ്ലാക്കല്‍, ഷാജി കാരിമുട്ടം എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാത്തിക്കുടി പഞ്ചായത്ത് ഒാഫിസ് കെട്ടിടത്തിന് 20 ലക്ഷം ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ ഇനി എല്ലാം ഒരു കുടക്കീഴിൽ. പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം പണിയാൻ സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. മൂന്നുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ പഞ്ചായത്തിൻെറ പല സ്ഥലത്തായി ചിതറിക്കിടക്കുന്ന വില്ലേജ് ഓഫിസ്, കൃഷിഭവൻ, ട്രഷറി തുടങ്ങിയവ പഞ്ചായത്ത് ഓഫിസിന് ചുറ്റും ഒരു കെട്ടിടത്തിലാകും. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ഒരു സ്ഥലത്തുനിന്ന് എല്ലാ ആവശ്യങ്ങളും നടത്തി മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.