ചെയർമാൻെറ നേതൃത്വത്തിലാണ് വിവിധ ഇടങ്ങൾ സന്ദർശിച്ചത് തൊടുപുഴ: മഴക്കാലത്ത് തൊടുപുഴ ടൗണിൻെറ വിവിധ പ്രദേശങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ നഗരസഭ ചെയർമാൻെറ നേതൃത്വത്തിൽ നഗരത്തിൻെറ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. വെള്ളക്കെട്ട് തടയാനുള്ള പദ്ധതി രൂപീകരിക്കുന്നതിൻെറ ഭാഗമായാണ് മുനിസിപ്പല്‍ ചെയര്‍മാൻ സനീഷ് ജോർജ്, കൗണ്‍സിലര്‍മാർ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടന്നത്. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും, തഹസില്‍ദാരും റീസർവേ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയില്‍ പങ്കെടുത്തു. തൊടുപുഴ ഭീമ ജങ്ഷൻ, കാരിക്കോട്ട്-മങ്ങാട്ടുകവല ജങ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ പരിശോധന നടത്തിയത്. ഭീമ ജങ്ഷനിൽ ഓടക്ക് വീതികൂട്ടാനായി തടസ്സം സൃഷ്ടിച്ചിരുന്ന കെട്ട് പൊളിച്ചു നീക്കി. വീതിയും താഴ്ചയും കൂട്ടുന്നതിനായി തടസ്സമുള്ള നിർമാണങ്ങൾ മാറ്റാൻ നോട്ടീസ് നൽകി. ഓടയുടെ അടിയിൽ ഒഴുക്കിന് തടസ്സം നിൽക്കുന്ന കേബിളുകളും പൈപ്പുകളും കണ്ടെത്തി. ഇത് മാറ്റാൻ വകുപ്പുകൾക്ക് നിർദേശം നൽകി. വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ കലുങ്കുകളും ഓടകളും ഉണ്ടെങ്കിലും പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്ന് സംഘം കണ്ടെത്തി. ഇത് മൂലം റോഡില്‍ വെള്ളം െകട്ടി വ്യാപാര സ്ഥാപനങ്ങളില്‍ കയറുകയാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ പുഴയിലേക്കുള്ള ഓടകളുടെ വീതി കൂട്ടണം. വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച നടപടികൾ തുടരുമെന്ന് ചെയർമാൻ അറിയിച്ചു. TDL NAGARASAPHA തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ വെള്ളമൊഴുക്കിന് തടസ്സമായി നിന്ന കെട്ട് നഗരസഭ ചെയർമാൻെറയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പൊളിച്ചു നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.