കട്ടപ്പന: നഗരസഭയുടെ സ്ലോട്ടർ ഹൗസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ നഗരസഭ സെക്രട്ടറി മർദിച്ചതായി പരാതി. പുളിയന്മലയിലെ സ്ലോട്ടർ ഹൗസിലെ താൽക്കാലിക ജീവനക്കാരൻ വിനീഷ് ജേക്കബാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തത്. കട്ടപ്പന നഗരസഭ ഓഫിസിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഒാഫിസിലെത്തിയ തന്നെ സെക്രട്ടറി കോളറിൽ പിടിച്ച് മർദിച്ച് ബലമായി പുറത്താക്കി എന്നാണ് വിനീഷിൻെറ പരാതി. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിനീഷിൻെറ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ, വിനീഷിനെ മർദിച്ചിട്ടില്ലെന്നും അനധികൃതമായി ജോലിക്കെത്തിയതിനാൽ ഓഫിസിൽനിന്ന് ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും നഗരസഭ സെക്രട്ടറി എസ്. ജയകുമാർ പറഞ്ഞു. മുഴുവൻ ജീവനക്കാരും സംഭവത്തിന് ദൃക് സാക്ഷികളാണെന്നും സി.സി ടി.വി കാമറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സെക്രട്ടറി പറഞ്ഞു. ഇല്ലാത്ത തസ്തികയിൽ നിയമനം: നഗരസഭ സെക്രട്ടറി പരാതിനൽകി കട്ടപ്പന: നഗരസഭയിൽ ഇല്ലാത്ത തസ്തികയിൽ ജീവനക്കാരനെ നിയോഗിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവിശ്യപ്പെട്ട് നഗരകാര്യ വകുപ്പ് ഡയറക്ടർക്ക് നഗരസഭ സെക്രട്ടറി പരാതിനൽകി. സെക്രട്ടറിയായി അടുത്തിടെ ചാർെജടുത്ത എസ്. ജയകുമാറാണ് പരാതി നൽകിയത്. നഗരസഭയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരിക്കുന്ന ജുവാൻ ഡി.മേരി, മുൻ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റിലി പി.ജോൺ എന്നിവർ തങ്ങളുടെ ഇടനിലക്കാരനായി വിനീഷ് ജേക്കബ് എബ്രഹാം എന്നയാളെ നിയമിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.