മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് പൊലീസ് സ്റ്റേഷന് സമീപം പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തി കെട്ടാൻ പൊതുമരാമത്ത് വകുപ്പ് ഇനിയും തയാറായിട്ടില്ല. ആദ്യ പ്രളയത്തിലാണ് ഇവിടെ റോഡ് ഇടിഞ്ഞത്. വാഹനങ്ങൾ ഓടാത്ത അവസ്ഥ വന്നപ്പോൾ റോഡിൻെറ അരിക് ഇടിച്ച് എക്സ്കവേറ്റർ ഉപയോഗിച്ച് വീതികൂട്ടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്ന ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന റോഡായിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. ഭാരവാഹനങ്ങളും ഇതുവഴി ഇടതടവില്ലാതെ ഓടുന്നുണ്ട്. ഏത് സമയവും ഇവിടെ അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. tdl mltm കുളമാവ് പൊലീസ് സ്റ്റേഷന് സമീപം റോഡ് തകർന്നതിനെത്തുടർന്ന് റോഡിൽ വീപ്പ ഇറക്കിവെച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.