തൊടുപുഴ: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാത്തെ കോളജുകൾ പൂർണമായി തുറന്നു. ഒന്നും രണ്ടും വർഷ ബിരുദ ക്ലാസുകളും ഒന്നാംവർഷ പി.ജി ക്ലാസുകളുമാണ് തിങ്കളാഴ്ച തുടങ്ങിയത്. അവസാനവർഷ വിദ്യാർഥികൾ മാത്രം എത്തിക്കൊണ്ടിരുന്നിടത്ത് ഒന്നും രണ്ടും വർഷ വിദ്യാർഥികൾ കൂടി എത്തിയതോടെ കലാലയങ്ങളും ആവേശത്തിലായി. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകളെങ്കിലും കോളജുകളിൽ എത്താൻ കഴിഞ്ഞതിൻെറ സന്തോഷത്തിലാണ് വിദ്യാർഥികൾ. കഴിഞ്ഞ 18ന് തുറക്കാൻ തീരുമാനിച്ച കോളജ് മോശം കാലാവസ്ഥ പരിഗണിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം പുനരാരംഭിച്ചതും വിദ്യാർഥികളെ വരവേറ്റതും. ഒന്നര വർഷത്തിലധികമായി ഓൺലൈനായി നടന്ന പഠനമാണ് കലാലയങ്ങളിൽ പുനഃരാരംഭിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥികളെ ഉൾപ്പെടെ ഓരോ കോളജും വരവേറ്റത്. ബിരുദ വിദ്യാർഥികൾക്ക് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലും ബുരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഒരുമിച്ചുമാണ് ക്ലാസുകൾ നടത്തുന്നത്. ഈ ഒരാഴ്ച അധ്യാപക വിദ്യാർഥി ആശയവിനിമയത്തിനാണ് ക്ലാസുകളിൽ പ്രധാന്യം നൽകുക. ------------ TDL Campus തൊടുപുഴ ന്യൂമാൻ കോളജിലെത്തിയ വിദ്യാർഥികൾ സൗഹൃദം പുതുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.