ചികിത്സ തേടിയെത്തിയ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും നേതാക്കൾ തമ്മിൽ സംഘർഷം ചെറുതോണി: ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. റാഗിങ്ങിനെ ചെല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം ഇരുവിഭാഗത്തിലെയും മുതിർന്ന വിദ്യാർഥികൾ തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഇതേ തുടർന്ന് വൈകീട്ട് ഇരുവിഭാഗങ്ങളും ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. ആശുപത്രിയിലെത്തിയ വിദ്യാർഥികളെ കാണാനെത്തിയ പുറമെനിന്നുള്ള കെ.എസ്.യുവിൻെറയും എസ്.എഫ്.ഐയുടെയും നേതാക്കൾ ഏറ്റുമുട്ടി. ആശുപത്രിയിൽ എത്തിയ തങ്ങളുടെ പ്രവർത്തകരെ സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതായി പരിക്കേറ്റ കെ.എസ്.യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ് ടോണി തേലക്കാട്ട് പറഞ്ഞു. എന്നാൽ, പരിക്കേറ്റ പ്രവർത്തകരെ കാണാനെത്തിയ ഏരിയ സെക്രട്ടറി ടോണിയെയും തന്നെയും കെ.എസ്.യുക്കാർ ആക്രമിച്ചതായി എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. ശരത്ത് പറഞ്ഞു. പരിക്കേറ്റ ഇരുവിഭാഗങ്ങളിലെയും പന്ത്രണ്ടോളം പേർ പ്രാഥമിക ചികിത്സതേടിയിട്ടുണ്ട്. ഇടുക്കി സി.ഐ ബി. ജയൻെറ നേതൃത്വത്തിൽ പെലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.